തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവർ:

102

തിരുവനന്തപുരം : 18 വയസ്, പുരുഷൻ, അമ്പലമുക്ക് പേരൂർക്കട സ്വദേശി, വിദ്യാർഥി കസാഖിസ്ഥാനിൽ നിന്ന് 28 ന് എത്തി.27 വയസ്, പുരുഷൻ, ആറ്റിങ്ങൽ, കുവൈറ്റിൽ നിന്ന് എത്തി. 58 വയസ്, സ്ത്രീ, ചിറയിൻകീഴ്, 22 ന് മഹാരാഷ്ട്രയിൽ നിന്നെത്തി. 31 വയസ്, പുരുഷൻ, പേരൂർക്കട, ഡൽഹിയിൽ നിന്ന് 23ന് എത്തി.

76 വയസുള്ള നെട്ടയം സ്വദേശിയായ പുരുഷൻ, മരണമടഞ്ഞു. 27 ന് മുംബൈയിൽ നിന്ന് വിമാനത്തിലെത്തി. മുംബൈയിൽ ബിസിനസ് നടത്തുന്നു. 21 മുതൽ രോഗലക്ഷണമുണ്ടായിരുന്നു. മുംബൈയിലെ ആശുപത്രിയിൽ കാണിച്ചിരുന്നു. തിരുവനന്തപുരത്തെത്തിയപ്പോൾ ശ്വാസതടസമുണ്ടായിരുന്നു.

ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം കടുത്തതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റവേ മരണമടഞ്ഞു. സ്രവം പരിശോധനക്കെടുത്തിരുന്നു. ഇന്ന് റിസൾട്ട് വന്നു, പോസിറ്റീവ്.

NO COMMENTS