കാസര്‍കോട് മദ്യ വില്‍പ്പനശാല കത്തി നശിച്ചു.

158

കാസര്‍കോട് : cവെള്ളരിക്കുണ്ട് ബിവറേജസിന്റെ മദ്യ വില്‍പ്പനശാല കത്തി നശിച്ചു. ഞായറാഴ്ച അര്‍ദ്ധരാത്രിയിലാണ് ബിവറേജസില്‍ തീ പടര്‍ന്നത്. കെട്ടിടം പൂര്‍ണ്ണമായും കത്തി നശിച്ചു.കാഞ്ഞങ്ങാട്ട് നിന്ന് ഒന്നും പെരിങ്ങോത്തുനിന്ന് രണ്ടും യൂണിറ്റ് അഗ്നിശമന സേനയെത്തിയാണ് തീ പൂര്‍ണ്ണമായി അണച്ചത്.ബിവറേജില്‍ ഉണ്ടായിരുന്ന മദ്യം പൂര്‍ണ്ണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

NO COMMENTS