ക്രിസ്ത്യന്‍ ആരാധനാലയം കത്തിച്ച സംഘപരിവാറുകാരന്‍ പിടിയില്‍.

166

വെള്ളറട : ക്രിസ്ത്യന്‍ ആരാധനാലയം കത്തിച്ച സംഘപരിവാറുകാരന്‍ പിടിയില്‍. ബിജെപി പ്രവര്‍ത്തകനും ബിഎംഎസ് തൊഴിലാളിയുമായ പേരേക്കോണം വേലിക്കകം ബാബുഭവനില്‍ ചന്ദ്രബാബു(52)വാണ് പൊലീസിന്റെ പിടിയിലായത്. മറ്റു പ്രതികള്‍ ഉടന്‍ പിടിയിലാവുമെന്ന‌് പൊലീസ‌് അറിയിച്ചു. പേരേക്കോണം ജങ‌്ഷനു സമീപം പ്രവര്‍ത്തിക്കുന്ന അസംബ്ലിസ് ഓഫ് ഗോഡ് ചര്‍ച്ച്‌ ഹാള്‍ തീവച്ചു നശിപ്പിച്ചതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

പ്രദേശത്തെ ആര്‍എസ്‌എസ് ക്രിമിനലുകള്‍ ഈ ആരാധനാലയത്തിനെതിരെ നിരന്തരം ആക്രമണങ്ങള്‍ നടത്തി വരികയായിരുന്നു. ഇക്കഴിഞ്ഞ ആഴ്ചയിലാണ് പ്രാര്‍ഥനാലയം ആര്‍എസ്‌എസിന്റെ നേതൃത്വത്തില്‍ തീയിട്ടത്. ഇതര മതവിശ്വാസികളുടെ ആരാധനകള്‍ പ്രദേശത്ത് അനുവദിക്കില്ല എന്ന ആര്‍എസ്‌എസിന്റെ ധാര്‍ഷ്ട്യത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അക്രമിസംഘത്തിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് സഭാവിശ്വാസികള്‍ പേരേക്കോണം ജങ‌്ഷനില്‍ പ്രതിഷേധയോഗം നടത്തി.

NO COMMENTS