അസുഖം മൂര്‍ച്ഛിച്ചതിനെ തുടർന്ന് അഭിഭാഷകന്‍ മരണപ്പെട്ടു.

99

കാസറഗോഡ് : കാഞ്ഞങ്ങാട് കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അഭിഭാഷകന്‍ അതിഞ്ഞാലിലെ കെ എം ബഷീര്‍ മരണപ്പെട്ടു. അദ്ദേഹത്തിന് 45 വയസ്സായിരുന്നു .വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം

അതിഞ്ഞാലിലെ പരേതനായ അബ്ദുര്‍ റഹ് മാന്‍- ഫാത്വിമ ദമ്ബതികളുടെ മകനാണ്. ഭാര്യ: സാഹിന (ഉദുമ, പാക്യാര). മക്കള്‍: ഷഹബാദ്, സാബിദ്, ഷഹബാസ് (മൂന്ന് പേരും പാലക്കുന്ന് ഗ്രീന്‍വുഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്). സഹോദരങ്ങള്‍: മുഹമ്മദ് (ഓട്ടോഡ്രൈര്‍), മുസ്തഫ, ഹമീദ് (ഇരുവരും ഗള്‍ഫ്), ആമിന, സഫീന, പരേതനായ അസിനാര്‍. മൃതദേഹം അതിഞ്ഞാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

NO COMMENTS