പോലീസുകാരെ ആക്രമിച്ച ഗുണ്ടാനേതാവിനെ വനിതാ എസ്.ഐ. കാലില്‍ വെടിവെച്ചുവീഴ്ത്തി

23

ചെന്നൈ: പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഗുണ്ടാനേതാവ് സൂര്യയെയാണ് (22) കഴിഞ്ഞദിവസം വനിതാ എസ്.ഐ. കാലില്‍ വെടിവെച്ചുവീഴ്ത്തിയതിനുശേഷം തിരുവള്ളൂരില്‍നിന്ന് പിടികൂടിയത്.

മൂത്രം ഒഴിക്കണമെന്ന് പറഞ്ഞു വാഹനത്തിൽനിന്ന് ഇറങ്ങിയ സൂര്യ സമീപമുള്ള ജ്യൂസ് കടയിൽനിന്ന് കത്തി കൈക്കലാക്കി ഒപ്പമുണ്ടായിരുന്ന കോൺസ്റ്റബിൾമാരായ ശരവണകുമാറിനെയും അമാലുദ്ദീനെയും ആക്രമിക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. ശബ്ദംകേട്ട് വാഹനത്തിൽനിന്ന് ഇറങ്ങിയെത്തിയ വനിതാ എസ്.ഐ, മീന ആദ്യം ആകാശത്തേക്ക് വെടിയുതിർത്ത് മുന്നറിയിപ്പ് നൽകി. എന്നാൽ, ഇത് വകവെക്കാതെ മീനയെയും ആക്രമിക്കാൻ ശ്രമിച്ചു. ഇതോടെ മീന ഇയാൾക്ക് നേരെ വെടിവെക്കുകയായിരുന്നു. കാലിൽ വെടിയേറ്റ ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാലിനും കൈയിലും പരിക്കേറ്റ കോൺസ്റ്റബിൾമാരും ചികിത്സയിലാണ്. കഴിഞ്ഞദിവസം വാഹനപരിശോധനയ്ക്കിടെ സൂര്യ കൂട്ടാളികളായ അജിത്ത്, ഗൗതം എന്നിവർ അയനാവരം എസ്.ഐ. ശങ്കറിനെ ആക്രമിച്ചിരുന്നു. സൂര്യ അടക്കം മൂന്ന് പേരും ഒരു ബൈക്കിൽ സഞ്ചരിച്ചപ്പോൾ തടഞ്ഞുനിർത്താൻ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം. കൈകാണിച്ചിട്ടും നിർത്താൻ തയ്യാറാകാ തെവന്ന ഇവരെ പിന്തുടരാൻ ശ്രമിച്ചപ്പോൾ എസ്.ഐ.യെ ഇരുമ്പുകമ്പി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. മീനയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് സൂര്യയെ തിരുവള്ളൂരിലുള്ള സഹോദരിയുടെ വീട്ടിൽനിന്ന് പിടികൂടിയത്. അജിത്ത്, ഗൗതം എന്നിവരെ ഇതിനുമുമ്പ് പിടികൂടിയിരുന്നു.

കവര്‍ച്ച, എസ്.ഐ.ക്ക് നേരെ ആക്രമണം തുടങ്ങി 20-ലേറെ കേസുകളില്‍ പ്രതിയാണ് . പിന്നീട് ചൊവ്വാഴ്ച രാത്രിയില്‍ ചെന്നൈയിലേക്ക് കൊണ്ടു വരുന്നതിനിടെ ന്യൂ ആവഡി റോഡില്‍ എത്തിയപ്പോഴായിരുന്നു രക്ഷപ്പെടാന്‍ ശ്രമിച്ചത്..

NO COMMENTS

LEAVE A REPLY