ഉപതിരഞ്ഞെടുപ്പിന്‍റെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേ പരസ്യപ്രചരാണം ഇന്ന് വൈകീട്ട് ആറ് മണിക്ക് അവസാനിക്കും.

115

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോളം അവേശം പടര്‍ത്തിയുള്ള പ്രചാരണത്തിന് ശേഷമാണ് വട്ടിയൂര്‍ക്കാവ്, അരൂര്‍, കോന്നി, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങള്‍ ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. സംസ്ഥാനത്ത് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചരാണം ഇന്ന് വൈകീട്ട് ആറ് മണിക്ക് അവസാനിക്കും.കേരള രാഷ്ട്രീയത്തില്‍ മുമ്പെങ്ങും കാണാത്ത വിധം സാമുദായിക ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയ തിരഞ്ഞെടുപ്പ് കൂടിയാണ് ഇത്.

പ്രമുഖരെ അണിനിരത്തിയുള്ള റോഡ്ഷോകളോട് കൂടി ഒരോ മണ്ഡലങ്ങളുടേയും കേന്ദ്രങ്ങളിലാവും പ്രചാരണത്തിന്‍റെ കാലാശക്കൊണ്ട്. പരസ്യപ്രചാരണത്തിന്‍റെ അവസാന ദിനമായ ഇന്ന് പഞ്ചായത്തുകള്‍ കേന്ദ്രികരിച്ചായിരിക്കും സ്ഥാനാര്‍ത്ഥികളുടെ പര്യടനം.തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരക്കുന്ന സാഹചര്യത്തില്‍ മൂന്ന് മുന്നണികള്‍ക്കും ഉപതിരഞ്ഞെടുപ്പ് ഫലം ഏറെ പ്രധാനപ്പെട്ടതാണ്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 5 അരൂര്‍ മാത്രമാണ് ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റ്. ബാക്കിയെല്ലാം യുഡിഎഫ് സീറ്റുകളാണ്. 2016 ല്‍ വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും രണ്ടാംസ്ഥാനത്തെത്തിയ ബിജെപി ഇത്തവണ കോന്നിയില്‍ ശക്തമായ ത്രികോണ മത്സരം ഒരുക്കുന്നു. മൂന്ന് മുന്നണികളും ഒരു പോലെ വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമായതിനാല്‍ 24 ന് വരുന്ന ജനവിധി വലിയ രാഷ്ട്രീയ ചലനങ്ങള്‍ക്കും വഴിയൊരുക്കും.

NO COMMENTS