ജയലളിതയുടെ ആരോഗ്യനിലയില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി

218

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ മനംനൊന്ത് യുവാവിന്റെ ആത്മഹത്യ. എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകന്‍ നാദംപെട്ടി സ്വദേശി പി. പൊന്‍മണിയാണ് (31) ജയലളിതയുടെ ആരോഗ്യസ്ഥിതിയിലുള്ള ആശങ്കയെ തുടര്‍ന്ന് കഴിഞ്ഞദിവസം വിഷം കഴിച്ച്‌ ജീവനൊടുക്കിയത്.കരിമരുന്ന് പ്രയോഗം നടത്തുന്ന തൊഴിലാളിയാണ് പൊന്‍മണി. ജയലളിത ആശുപത്രിയിലായതോടെ മാനസിക സംഘര്‍ഷത്തിലായിരുന്നു പൊന്‍മണിയെന്ന് ബന്ധുക്കള്‍ പറയുന്നു. വിഷം കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ച ഇയാളെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.