ഒ​ഴു​ക്കി​ല്‍​പെ​ട്ട് കാ​ണാ​താ​യ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം തിരിച്ചറിഞ്ഞു.

16

ചേ​ല​ക്ക​ര: ഭാ​ര​ത​പ്പു​ഴ​യി​ല്‍ ഒ​ഴു​ക്കി​ല്‍​പെ​ട്ട് കാ​ണാ​താ​യ ര​ണ്ട് മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തൃ​ശൂ​ര്‍ ചേ​ല​ക്ക​ര മു​ഖാ​രി​ക്കു​ന്ന് പാ​റ​യി​ല്‍ മാ​ത്യു എ​ബ്ര​ഹാ​മി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് വാ​ഴാ​ലി​പ്പാ​ടം ഉ​രു​ക്കു ത​ട​യ​ണ​ക്കു സ​മീ​പ​ത്തു നിന്ന് ക​ണ്ടെ​ത്തി​യ​ത്.

ര​ണ്ടു​ദി​വ​സം മുന്‍പാണ് ഭാ​ര​ത​പ്പു​ഴ​യി​ലെ മാ​യ​ന്നൂ​ര്‍ ത​ട​യ​ണ​ക്കു സ​മീ​പം ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് മാ​ത്യു എ​ബ്ര​ഹാ​മി​നെ​യും അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി ഗൗ​തം കൃ​ഷ്ണ​യെ​യും കാ​ണാ​താ​യ​ത്. വാ​ണി​യം​കു​ളം പി.​കെ.​ദാ​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നാ​ലാം വ​ര്‍​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഇ​രു​വ​രും. പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്സും തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് നേ​വി​യു​ടെ​യും കോ​സ്റ്റ് ഗാ​ര്‍​ഡി​ന്‍റെ​യും സ​ഹാ​യം തേ​ടി​യി​രു​ന്നു.

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

NO COMMENTS