സെപ്റ്റംബര്‍ 26, 27 തീയതികളില്‍ ബാങ്കുകള്‍ പണിമുടക്കും.

177

ചണ്ഡീഗഢ്/ധര്‍മശാല: കേന്ദ്ര സര്‍ക്കാര്‍ പത്തു പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരേ ബാങ്കിങ് മേഖലയിലെ നാലു യൂണിയനുകള്‍ സെപ്റ്റംബര്‍ 26, 27 തീയതികളില്‍ പണിമുടക്കും. ശമ്പള പരിഷ്കരണം, പ്രവൃത്തിദിവസം ആഴ്ചയില്‍ അഞ്ചുദിവസമായി നിജപ്പെടുത്തല്‍ തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ മുന്നോട്ടുവെക്കുന്നുണ്ട്.

ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ (എ.ഐ.ബി.ഒ.സി.), ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്‍ (എ.ഐ.ബി.ഒ.എ.), ഇന്ത്യന്‍ നാഷണല്‍ ഓഫീസേഴ്സ് കോണ്‍ഗ്രസ് (ഐ.എന്‍.ബി.ഒ.സി.), നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് ഓഫീസേഴ്സ് (എന്‍.ഒ.ബി.ഒ.) എന്നീ സംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തത്.

ഓഗസ്റ്റ് 30-നാണ് പത്ത് പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിച്ച്‌ നാലെണ്ണ മാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നവംബര്‍ രണ്ടാംവാരം മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും എ.ഐ.ബി.ഒ.സി. ജനറല്‍ സെക്രട്ടറി ദീപല്‍ കുമാര്‍ വ്യാഴാഴ്ച അറിയിച്ചു.

NO COMMENTS