കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കുക എന്നത് ജനസംഘത്തിന്റെ കാലം മുതലുള്ള ബിജെപിയുടെ പ്രത്യയ ശാസ്ത്രമാണ് – എല്‍കെ അദ്വാനി

132

ദില്ലി: കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കുക എന്നത് ജനസംഘത്തിന്റെ കാലം മുതലുള്ള ബിജെപിയുടെ പ്രത്യയശാസ്ത്രമാണെന്നും കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ തീരുമാനത്തെ പിന്തുണച്ച്‌ ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനി. ഇത് ധീരമായ ചുവടുവെപ്പാണെന്നും . ദേശീയതയെ വളരെ ശക്തമാക്കാനും മുന്നോട്ട് കൊണ്ടുപോകാനും ഈ നീക്കത്തിന് സാധിക്കുമെന്നും അദ്വാനി പറയുന്നു. സര്‍ക്കാരിന്റെ തീരുമാനത്തില്‍ വളരെയധികം സന്തോഷമുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ഇക്കാര്യത്തില്‍ പ്രത്യേകം അഭിനന്ദിക്കുന്നു. ചരിത്രപരമായ തീരുമാനവും അത് നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയും അവര്‍ക്കുണ്ടായി. കശ്മീരിലും ലഡാക്കിലും സമാധാനം പുലരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്വാനി പറഞ്ഞു. അമിത് ഷാ രണ്ട് ബില്ലുകളാണ് രാജ്യസഭയില്‍ കൊണ്ടുവന്നത്. ഒന്ന് പ്രത്യേക നിയമം ഇല്ലാതാക്കാനും, മറ്റൊന്ന് കശ്മീരിനെ രണ്ടായി വിഭജിക്കുന്നതുമാണ്.

അതേസമയം മുതിര്‍ന്ന നേതാവ് മുരളീ മനോഹര്‍ ജോഷിയും സര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ചിരിക്കുകയാണ്. ഒരു രാജ്യത്ത് ഒരു നിയമവും വ്യക്തിത്വവുമേ പാടൂ. ഒരു രാജ്യത്തിലെ പ്രത്യേക മേഖലയിലേക്ക് പോകാന്‍ പ്രത്യേക പാസ്‌പോര്‍ട്ട് വേണമൊന്നൊക്കെ പറയുന്നത് തെറ്റാണ്. അത് ഒരിക്കലും പാടില്ല. രാജ്യത്ത് എങ്ങോട്ട് വേണമെങ്കിലും പോകാനും വരാനുമൊക്കെ ഒരു പൗരന് സാധിക്കണമെന്നും, അതുകൊണ്ട് ബില്ലിനെ പിന്തുണയ്ക്കുന്നുവെന്നും മുരളി മനോഹര്‍ ജോഷി പറഞ്ഞു.

അമരീന്ദര്‍ സിംഗ് പഞ്ചാബില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പാകിസ്താനില്‍ നിന്ന് എന്തെങ്കിലും നീക്കമുണ്ടായാല്‍ തിരിച്ചടിക്കാനാണ് നിര്‍ദേശം. ജാഗ്രതയോടെ ഇരിക്കാനാണ് നിര്‍ദേശം. അതേസമയം സംസ്ഥാനത്തെ സാഹചര്യം പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. പാകിസ്താന്‍ ഇക്കാര്യം ഗൗരവത്തോടെ കാണുന്നുണ്ടാവും. അവര്‍ ഇന്ത്യക്കെതിരെ തിരിച്ചടിക്ക് തയ്യാറാവുമെന്ന് ഉറപ്പാണെന്നും അമരീന്ദര്‍ പറഞ്ഞു.

NO COMMENTS