ടി. പി സെന്‍കുമാറിനെതിരെ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി

261

ന്യൂഡല്‍ഹി: മുന്‍ ഡിജിപി ടി. പി സെന്‍കുമാര്‍ വ്യാജരേഖ ഹാജരാക്കി അവധിയെടുത്തെന്ന പരാതിയില്‍ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി. വിജിലന്‍സ് ത്വരിത പരിശോധന റദ്ദാക്കിയ ഉത്തരവാണ് സുപ്രീം കോടതി ശരിവച്ചത്. പൊതു താല്പര്യമെന്ന വ്യാജേന എത്തുന്ന ഹര്‍ജികള്‍ പരിഗണിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹൈക്കോടതി വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കിയ സിപിഎം നേതാവിന് 25,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. വ്യാജ മെഡിക്കല്‍ രേഖ ഹാജരാക്കിയെന്നതിന്‍റെ പേരിലാണ് നേതാവിനെതിരെ പിഴ ചുമത്തിയത്. സിപിഎം നേതാവായ എം.ജി സുകാര്‍ണോയായിരുന്നു പരാതിക്കാരന്‍.

NO COMMENTS