അങ്കമാലിയില്‍ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി എക്‌സൈസ് പിടിയില്‍

217

കൊച്ചി: അങ്കമാലിയില്‍ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി എക്‌സൈസ് പിടിയില്‍.കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായെത്തിച്ച കഞ്ചാവാണിതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.ഇന്നു രാവിലെ പത്തുമണിയോടെയാണ് സംഭവം. കഞ്ചാവുമായി അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയപ്പോഴാണ് പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി അബ്ദുള്‍ ജെഷാര്‍ ഷേക്ക് എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു നടപടി. പരിശോധനയില്‍ ഇയാളുടെ കയ്യില്‍ നിന്നും ഒരു കിലോ നൂറ്റിയമ്പതു ഗ്രാം കഞ്ചാവ് കണ്ടെത്തി. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണത്തിനെത്തിച്ച കഞ്ചാവാണിതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഞ്ചാവ് കടത്തിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുമെന്ന് എക്‌സൈസ് അറിയിച്ചു.