സ്പ്രി​ങ്ക്ള​ര്‍ വി​വാ​ദ​ത്തിൽ നിന്ന് സ​ര്‍​ക്കാ​ര്‍ എ​ളു​പ്പ​ത്തി​ല്‍ രക്ഷപ്പെടില്ലെന്ന് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി

86

കോ​ഴി​ക്കോ​ട്: സ്പ്രി​ങ്ക്ള​ര്‍ വി​വാ​ദ​ത്തി​ല്‍​നി​ന്ന് എ​ളു​പ്പ​ത്തി​ല്‍ ര​ക്ഷ​പ്പെ​ടാ​മെ​ന്നു സ​ര്‍​ക്കാ​ര്‍ ക​രു​തേ​ണ്ടെ​ന്നു പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി.

ഐ​ടി സെ​ക്ര​ട്ട​റി ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത​തു​കൊ​ണ്ട് സ്പ്രി​ങ്ക്ള​ര്‍ വി​ഷ​യം അ​വ​സാ​നി​ക്കു​ന്നി​ല്ലെന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് മു​സ്ലിം ലീ​ഗി​ന്‍റെ പൂ​ര്‍​ണ​ പി​ന്തു​ണ​യു​ണ്ടെന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ​നേ​താ​വെ​ന്ന നി​ല​യി​ല്‍ ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ചെ​ന്നി​ത്ത​ല​യ്ക്കു ക​ഴി​യു​ന്നു​ണ്ടെ​ന്നും വി​ഷ​യ​ത്തി​ല്‍ യു​ഡി​എ​ഫ് ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി വ്യ​ക്ത​മാ​ക്കി.

ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന് കൃ​ത്യ​മാ​യ ഉ​ത്ത​ര​മി​ല്ലാ​ത്തി​ട​ത്തോ​ളം ആ​രോ​പ​ണം നി​ല​നി​ല്‍​ക്കു​മെ​ന്നും മു​സ്ലിം ലീ​ഗ് നേ​താ​വും എം​പി​യു​മാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി.

NO COMMENTS