മൂന്നുദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ഇന്നു കേരളത്തില്‍

176

തിരുവനന്തപുരം: മൂന്നുദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ഇന്നു തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ. രാജു, മേയര്‍ വി.കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, പൊതുഭരണ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, ഡി.ജി.പി ലോക്നാഥ് ബെഹ്റ എന്നിവരുടെ നേതൃത്വത്തില്‍ ഉപരാഷ്ട്രപതിയെ സ്വീകരിക്കും. തുടര്‍ന്നു ഹെലികോപ്റ്ററില്‍ കൊല്ലത്തേക്ക് തിരിക്കും. വൈകിട്ട് നാലിനു ശ്രീനാരായണ കോളജ് ക്യാന്പസില്‍ ഡോ. എം. ശ്രീനിവാസന്‍റെ പ്രതിമ അനാച്ഛാദനം ചെയ്യും.
30നു രാവിലെ 11നു പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നവപൂജിതം ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് നാലിനു കനകക്കുന്ന് കൊട്ടാരത്തില്‍ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സന്പൂര്‍ണ ഇ-സാക്ഷരതാ യജ്ഞത്തിന്‍റെ രണ്ടാംഘട്ടമായ ഡിജിറ്റല്‍ ലൈബ്രറികളുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. 31നു രാവിലെ 10.40ന് പ്രത്യേക വിമാനത്തില്‍ കൊച്ചിയിലേക്ക് തിരിക്കും.
രാവിലെ 11.45ന് സെന്‍റ് തെരേസാസ് കോളേജില്‍ വിദ്യാധനം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം പ്രത്യേക വിമാനത്തില്‍ ഡല്‍ഹിക്കു മടങ്ങും