തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

230

ന്യൂഡല്‍ഹി : അടുത്തവര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനു പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ന്യായ് ഭൂമി എന്ന സന്നദ്ധ സംഘടനയാണ് പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയിരുന്നത്. എല്ലാ ഉപകരണങ്ങളും സംവിധാനങ്ങളും മികച്ച രീതിയില്‍ ഉപയോഗിക്കാനും ഉപയോഗിക്കാതിരിക്കാനും പറ്റും. ഇക്കാര്യത്തില്‍ എപ്പോഴും സം​ശ​യം ഉണ്ടാകുന്നത് സ്വഭാവികമാണെന്നും
ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിക്കൊണ്ട് നിരീക്ഷിച്ചു.

NO COMMENTS