വിദ്യാർത്ഥിനി ട്രെയിൻ ഇടിച്ചു മരിച്ചു

60

കൊച്ചി: അങ്കമാലി ഫയർ സ്റ്റേഷന് സമീപം വിദ്യാർത്ഥിനി ട്രെയിൻ ഇടിച്ചു മരിച്ചു. പുളിയനം തേലപ്പിള്ളി വീട്ടിൽ സാജന്റെ മകളും അങ്കമാലി മോർണിങ് സ്റ്റാർ കോളേജിൽ ബി.എസ്.സി, സുവോളജി അവസാന വർഷ വിദ്യാർത്ഥിനിയുമായ അനു സാജൻ (21)ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കൂട്ടുകാർക്കൊപ്പം റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടുകയായിരുന്നു.

NO COMMENTS