പാമ്പു കടിയേറ്റ വിദ്യാര്‍ഥിക്ക് ചികിത്സ വൈകിയെന്ന് ആരോപണം

111

കൊല്ലം: ഈ മാസം 16നാണ് സംഭവം. കൊട്ടാരക്കരയില്‍ പഠന യാത്രയ്ക്കിടയില്‍ പാമ്പു കടിയേറ്റ വിദ്യാര്‍ഥിക്ക് ചികിത്സ വൈകിയെന്ന് ആരോ പണം. നെടുമണ്‍കാവ് ഗവണ്‍മെന്റ് യുപി സ്കൂളിലെ പഠന യാത്രയ്ക്കിടയില്‍ എ. എസ് അഭിനവിന് (12) ആണ് പാമ്പു കടിയേറ്റത്. അധ്യാപകരുടെയും ആശു പത്രി അധികൃതരുടെയും നിലപാട് മുലം ചികിത്സ വൈകുകയായി രുന്നു. ആറാം ക്ലാസ് വിദ്യാര്‍ഥി എ. എസ് അഭിനവിന് ആന്റിവനം ചികിത്സ നല്‍കാന്‍ രക്ഷകര്‍ത്താക്കള്‍ എത്തു ന്നതു വരെ കാത്തിരുന്നു വെന്നാണ് പരാതി.

നെടുമണ്‍കാവ് യുപി സ്കൂളില്‍ നിന്നും പഠന യാത്രയ്ക്കായി തെന്മല വനത്തിലെത്തിയ സംഘത്തിലെ വിദ്യാര്‍ഥി ക്കാണ് പാമ്ബ് കടിയേറ്റത്. രാവിലെ വിഷമേറ്റ ആറാം ക്ലാസ് വിദ്യാര്‍ഥി അഭിനവിനെ അധ്യാപകര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നടത്തിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചെങ്കിലും വിഷ ചികിത്സ തുടങ്ങാന്‍ വൈകിയെന്നാണ് ആരോപണം. ആന്റിവനം ചെയ്യുന്നതിന് സമ്മതപത്രം ഒപ്പിട്ടു നല്‍കാന്‍ ആശുപത്രിയിലേക്കെത്തിക്കൊണ്ടിരുന്ന രക്ഷിതാക്കള്‍ ഫോണിലൂടെ ആവശ്യപ്പെട്ടെങ്കിലും അധ്യാപകര്‍ തയ്യാറായില്ലന്നാണ് പരാതി.

എന്നാല്‍ രക്ഷിതാക്കള്‍ എത്തിയെങ്കില്‍ മാത്രമേ ആന്റിവനം ചികിത്സ തുടങ്ങു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിനാലാണ് കാത്തിരുന്ന തെന്ന് അധ്യാപകര്‍ പറയുന്നു.പ്രഥമ അധ്യാപികയുടെ വീഴ്ച ചൂണ്ടി ക്കാട്ടി രക്ഷിതാക്കള്‍ വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്. അഭിനവ് ഇപ്പോള്‍ മരുന്നിനോട് പ്രതികരിച്ചു തുടങ്ങിയെന്നും ആരോഗ്യ നില വീണ്ടെടുത്തു തുടങ്ങിയെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

NO COMMENTS