കൊച്ചി ∙ ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ്‌ലാമിനെ അയൽവാസിയായ വീട്ടമ്മ തിരിച്ചറിഞ്ഞു. കാക്കനാട് ജില്ലാ ജയിലിൽ നടന്ന തിരിച്ചറിയൽ പരേഡിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മജിസ്ട്രേട്ട് ഷിബു ഡാനിയേലിന്റെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയൽ പരേഡ്. അമീറുൽ ഇസ്‌ലാമിനൊപ്പം രൂപസാദൃശ്യമുള്ളവരെയാണ് പരേഡിൽ നിർത്തിയത്.അമീറുലിനെ തിരിച്ചറിയാൻ ഒരു സാക്ഷിയെ മാത്രമാണ് പൊലീസ് എത്തിച്ചിരുന്നത്. ജിഷയുടെ അയൽവാസിയായ സ്ത്രീയാണിത്. ജിഷയുടെ വീട്ടിൽനിന്ന് ഒരാൾ ഇറങ്ങിപ്പോകുന്നതു കണ്ടുവെന്ന് ഇവർ പൊലീസിന് മൊഴി നൽകിയിരുന്നു. ആറു പ്രധാന സാക്ഷികളാണ് കേസിലുള്ളത്.