ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ പദാര്‍ഥങ്ങൾ പിടിച്ചെടുത്തു.

65

ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ പദാര്‍ഥങ്ങളും ഉപ യോഗ യോഗ്യമല്ലാത്ത എണ്ണയും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടിച്ചെടുത്തു.ശബരിമല തീര്‍ഥാടനം എന്നിവയുമായി ബന്ധ പ്പെട്ട കോട്ടയം നഗരസഭ പരിധിയിലുള്ള വിവിധ ഹോട്ടലുകളിലും വ്യാപാര സ്ഥാപന ങ്ങളിലും നഗരസഭ ആരോഗ്യവിഭാഗം നട ത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ പദാര്‍ഥങ്ങളും ഉപയോഗ യോഗ്യമല്ലാത്ത എണ്ണയും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടിച്ചെടുത്തു.

മണിപ്പുഴ മജ് ലീസ് ഹോട്ടല്‍, മണിപ്പുഴ ഹോട്ടല്‍ ഓമന കിച്ചണ്‍, മറിയപ്പള്ളി കഫേ ഓള്‍ഡ് ടൗണ്‍, നാട്ടകം ടേസ്റ്റ് ലാന്‍റ് ഷാപ്പ് കരിമ്ബുംകാല, റെയില്‍വേ സ്റ്റേഷന്‍ റോഡിലെ മലയ ബേക്കേഴ്‌സ്, റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ ഹോട്ടല്‍ ഉടുപ്പി, ബാര്‍ ബി ക്യു ഇന്‍ ഫാമിലി റെസ്റ്റോറന്‍റ് , റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ ആര്യ സത്കാര, ഹോട്ടല്‍ പ്രിന്‍സ്, ഹോട്ടല്‍ ഗ്രാൻഡ് ആര്യാസ്, എസ്‌എച്ച്‌ മൗണ്ടിലെ ജി. ആനന്ദഭവന്‍, ഷംസൂദ്ദീന്‍ തലശേരി റെസ്‌റ്റോറന്‍റ്, പി.എം. സാബു കോഫി ഹൗസ് കുമാരനല്ലൂര്‍, ഹോളി ഫുഡ് ആന്‍ഡ് സ്വീറ്റ്‌സ് ഗാന്ധിനഗര്‍, ഹോട്ടല്‍ നിത്യ ഗാന്ധിനഗര്‍, ഹോട്ടല്‍ രമ്യ നാഗമ്ബടം ബസ്റ്റാന്‍ഡ്, കെഎസ്‌ആര്‍ടിസി ബസ്റ്റാന്‍ഡിലെ സാബു സ്റ്റാള്‍ നമ്ബര്‍ നാല്, കോംപ്ലക്‌സിലെ മുഹമ്മദ് മുസ്തഫ് ടീ ഷോപ്പ്,കെഎസ്‌ആര്‍ടിസിക്കു സമീപം ഹോട്ടല്‍ ഊട്ടുപുര, 12 ടു 12 റെസ്റ്റോറന്‍റ് എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങളും നിരോധിത പ്ലാസ്റ്റികും പഴകിയ എണ്ണയും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പിടിച്ചത്.

സ്ഥാപനങ്ങളില്‍നിന്നു പിഴ ഈടാക്കുന്നതിനും ന്യൂനത പരിഹരിക്കുന്നതിനുമുള്ള നോട്ടീസും നല്‍കി. ആകെ 43 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 21 സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചു.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.എ. തങ്കം, പി.ജി. രാജേഷ്, സിലി ഗോപാലകൃഷ്ണന്‍, പി.ആര്‍. രാജീവ്, ഇന്‍സ്‌പെക്ടര്‍മാരായ എം.ആര്‍. രാജേഷ്, യു. റഹീംഖാന്‍, വി.ജി. കിരണ്‍, എസ്. ഗിരിജ, ജഗല്‍ചിത്ത്, ജയേഷ് ജോര്‍ജ്, കെ.എം. സജിത്ത്, രാജേഷ് ലാല്‍, മഞ്ജു മോഹന്‍, പ്രിയ, മഞ്ജുത എന്നിവര്‍ പരിശോധയ്ക്കു നേതൃത്വം നല്‍കി.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമ ലംഘനം നടത്തുന്ന സ്ഥാപനള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY