സാമൂഹ്യ സുരക്ഷ മിഷന്റെ ‘എസ്. എം. എസ്’ ടേബിൾ സ്റ്റാൻഡുകൾ എല്ലാ ഓഫീസുകളിലേക്കും

38

എറണാകുളം : ബ്രേക്ക്‌ ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായി സാമൂഹ്യ സുരക്ഷ മിഷൻ തയ്യാറാക്കിയ ടേബിൾ സ്റ്റാൻഡിന്റെ ആദ്യ വിതരണം കളക്ടർ എസ്. സുഹാസ് നിർവഹിച്ചു. എസ്.എം. എസ് അഥവാ സോപ്പ്, മാസ്ക്, സാമൂഹിക അകലം( സോഷ്യൽ ഡിസ്റ്റൻസിങ്) എന്നിവയുടെ പ്രാധാന്യം വ്യക്തമാക്കുന്ന നിർദേശങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടാണ് സ്റ്റാൻഡുകൾ തയ്യാറാക്കിയിട്ടുള്ളത്.

കോവിഡ് aaaപ്രതിരോധത്തിന്റെ ഭാഗമായുള്ള 10 സന്ദേശങ്ങൾ ചിത്രങ്ങൾ സഹിതം സ്റ്റാൻഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രേക്ക്‌ ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ സ്റ്റാൻഡുകൾ ജില്ലയിലെ എല്ലാ ഓഫീസുകളിലും വിതരണം ചെയ്യും.

NO COMMENTS