കേരളീയം 2023 ; അവലോകനയോഗം സെപ്റ്റംബർ 25 ന്

6

കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം ആതിഥ്യം അരുളുന്ന കേരളീയം 2023ന്റെ സ്വാഗതസംഘം കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ( സെപ്റ്റംബർ 25) നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ യോഗം ചേരും. വൈകിട്ട് നാലുമണിക്ക് ചേരുന്ന യോഗത്തിൽ വിവിധ കമ്മിറ്റികളുടെ അധ്യക്ഷന്മാർ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിക്കും.

കേരളീയം 2023ന്റെ നടത്തിപ്പിനായി മുഖ്യമന്ത്രി പിണറായി വിജയൻ, മുൻമുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദൻ, എ. കെ. ആന്റണി എന്നിവർ മുഖ്യരക്ഷാധികാരികളായി വിപുലമായ കമ്മിറ്റിയാണ് പ്രവർത്തിക്കുന്നത്.

NO COMMENTS

LEAVE A REPLY