റവന്യൂ കായിക മത്സരങ്ങൾ 25ന് ആരംഭിക്കും

6

റവന്യൂ ഹെഡ് ക്വാർട്ടേഴ്‌സ് ജീവനക്കാരുടെ കായിക മത്സരങ്ങൾ 25ന് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ ആരംഭിക്കും. അത്‌ലറ്റിക്‌സ്, ഷോട്ട് പുട്ട് മത്സരങ്ങൾ രാവിലെ 9.30ന് ആരംഭിക്കും. 26ന് രാവിലെ പുരുഷവിഭാഗം ഫുട്ബാൾ മത്സരങ്ങൾ നടക്കും. 27ന് സെൻട്രൽ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരങ്ങൾ നടക്കും. ഷട്ടിൽ ബാഡ്മിന്റൺ സിംഗിൾസും ഡബിൾസും 28ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ആണ് നടക്കുക. ആം റസ്ലീങ് പുരുഷ വനിതാ വിഭാഗങ്ങളുടെ മത്സരങ്ങളും ഇവിടെ നടക്കും.

റവന്യൂ ഹെഡ് ക്വാർട്ടേഴ്‌സ് മത്സരങ്ങളുടെ നടത്തിപ്പിനായി ലാന്റ് റവന്യൂ കമ്മിഷണർ ചെയർമാനായി സർവേ ആൻഡ് ലാന്റ് റെക്കോർഡ്‌സ് ഡയറക്ടർ, ഡിസാസ്റ്റർ മാനേജ്‌മെന്റ് കമ്മിഷണർ, കെ.ഇ.എസ്.എൻ.ഐ.കെ ഡയറക്ടർ എന്നിവർ വൈസ് ചെയർമാൻമാരായി ലാന്റ് റവന്യൂ ജോയിന്റ് കമ്മിഷണർ ജനറൽ കൺവീനർ കം ഓർഗനൈസിങ് സെക്രട്ടറിയായും അസിസ്റ്റന്റ് കമ്മിഷണർ (ഡി.എം), അസിസ്റ്റന്റ് കമ്മിഷണർ (എൽ.ആർ), സീനിയർ ഫിനാൻസ് ഓഫീസർ (സി.എൽ.ആർ) എന്നിവർ ജോയിന്റ് കൺവീനർമാരായും മറ്റ് ഉദ്യോഗസ്ഥ പ്രതിനിധികൾ അംഗങ്ങളായും സംഘാടന സമിതി രൂപീകരിട്ടുണ്ട്.