തീവ്രഹിന്ദുത്വ നിലപാടിലൂടെ മാത്രമേ ആര്‍എസ്എസ്സിനെ നേരിടാനാകൂ എന്ന മുഖ്യമന്ത്രിയുടെ വാദം അപഹാസ്യമാണെന്ന് രമേശ് ചെന്നിത്തല

171

തിരുവനന്തപുരം : തീവ്രഹിന്ദുത്വ നിലപാടിലൂടെ മാത്രമേ ആര്‍എസ്എസ്സിനെ നേരിടാനാകൂ എന്ന മുഖ്യമന്ത്രിയുടെ വാദം അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ശ്രമിക്കുന്നത് വര്‍ഗീയ ധ്രുവീകരണത്തിനാണെന്നും ചെന്നിത്തല പറഞ്ഞു. തീവ്രഹിന്ദുത്വ നിലപാടാണ് മുഖ്യമന്ത്രിക്കെന്നും ഇത് ആപത്കരമാണെന്നും ചെന്നിത്തല വിമർശിച്ചു. വനിതാ മതിലിന്‍റെ ഉദ്ദേശം എന്തെന്ന് വിഎസ്സിനെ പോലും ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. വനിതാ മതില്‍ എന്തിന് വേണ്ടിയെന്ന് സംഘാടകര്‍ക്ക് പോലും കൃത്യതയില്ല. വനിതാ മതിലിനും അയ്യപ്പ ജ്യോതിക്കും പങ്കെടുക്കാം എന്നാണ് സംഘാടകര്‍ പറയുന്നത്, വനിതാമതിലിനെക്കുറിച്ച് താന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായി മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

NO COMMENTS