തലസ്ഥാനത്ത് സദാചാര ഗുണ്ടായിസം – നാല് പേരെ പോലീസ് അറസ്റ്റു ചെയ്തു.

167

കോഴിക്കോട്: തിരുവനന്തപുരത്ത് ശംഖുമുഖം ബീച്ചില്‍ ശനിയാഴ്ച രാത്രിയിലാണ് യുവതിയും സുഹൃത്തുക്കളും സദാചാര ആക്രമണം നേരിട്ടത് .ശനിയാഴ്ച രാത്രി വൈകി ബീച്ചില്‍ ഇരിക്കുന്നത് ചോദ്യം ചെയ്തു കൊണ്ടായിരുന്നു യുവാക്കളടങ്ങുന്ന സംഘം ശ്രീലക്ഷ്മി അറയ്ക്കലി നെയും സുഹൃത്തുക്കളെയും ആക്രമിച്ചത്. ഗുണ്ടാ ആക്രമണത്തെ ക്കുറിച്ച്‌ പരാതിപ്പെടാന്‍ ചെന്നപ്പോള്‍ വലിയതുറ പോലീസ് നിരുത്സാഹപ്പെടുത്തി തിരിച്ചയച്ചുവെന്നും ശ്രീലക്ഷ്മി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

ശക്തമായ പ്രതികരണവുമായി സാമൂഹിക നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസ്.

സദാചാര ഗുണ്ടായിസം നടത്തുന്നവര്‍ക്ക് പെണ്മക്കളെ കല്യാണം കഴിച്ചു കൊടുക്കുന്നതിനു മുന്‍പ് രക്ഷിതാക്കള്‍ രണ്ടു വട്ടം ആലോചിക്കേണ്ടതുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ കേരളത്തിലുടനീളം പരസ്യമായി പ്രചാരണം നടത്തി യാല്‍ നിരവധി പെണ്‍കുട്ടികള്‍ രക്ഷപെടുമെന്നും സാമൂഹിക നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ശക്തമായി പ്രതികരിച്ചു .

ശ്രീലക്ഷ്മിയെ പോലെ ഇത്തരത്തില്‍ കൂടുതല്‍ പേര്‍ധൈര്യ സമേതം പൊതു സ്ഥലങ്ങള്‍ വീണ്ടെടുക്കാനായി രാത്രിയില്‍ ഇറങ്ങി നടന്നാല്‍ മാത്രമേ ഇത്തരത്തിലുള്ള ഞരമ്പ് രോഗികളെ പോലീസില്‍ ഏല്‍പ്പിക്കാന്‍ സാധിക്കുകയുള്ളുവെ ന്നും അദ്ദേഹം കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആദ്യമായി ശ്രീലക്ഷ്മിയെ അഭിനന്ദിക്കട്ടെ. ശംഖുമുഖം ബീച്ചില്‍ രാത്രിയില്‍ പോയപ്പോള്‍ ഉണ്ടായ അനുഭവത്തില്‍ പ്രതിഷേധിക്കാനും ആ രാത്രിയില്‍ തന്നെ പോലീസ് സ്റ്റേഷനില്‍ ചെന്ന് പരാതി നല്‍കാനും കാണിച്ച ആ boldness വേണം നമ്മുടെ പെണ്‍കുട്ടികള്‍ മാതൃക ആക്കേണ്ടത് . ശ്രദ്ധയില്‍ പേട്ടയുടന്‍തന്നെ ഈ വിഷയം തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ശ്രി. ബലറാം കുമാര്‍ ഉപാധ്യായ IPS ന്റെ ശ്രദ്ധയില്‍ കൊണ്ട് വന്നു.

ഇന്നലെ (11 01 2020) രാത്രി 11ന് 45 മണിക്ക് ശംഖുമുഖം ബീച്ച്‌ ഭാഗത്ത് വച്ച്‌ കണ്ടാലറിയാവുന്ന ഏഴോളം പേര്‍ ചേര്‍ന്ന് ചീത്ത വിളിച്ചും ടിയാളുടെ മാനത്തെ അധിക്ഷേപിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത തിലേക്ക് ശ്രീലക്ഷ്മിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വലിയതുറ പോലീസ് സ്റ്റേഷന്‍ ക്രൈം 64/2020 U/s 341,294(b) 323,509 & 34 IPC പ്രകാരം12/01/2020 14.15 മണിക്ക് കേസ് രജിസ്റ്റര്‍ ചെയ്തെന്നു അദ്ദേഹം അറിയിച്ചു . ഇപ്പോള്‍ ഇന്ന് വൈകിട്ട് നാലുപേരെ അറസ്റ്റ് ചെയ്തെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. അറസ്‌റ് ചെയ്യപ്പെട്ട ഞരമ്ബ് രോഗികളുടെ പേര് പൊതു ജനങ്ങളുടെ അറിവിലേക്കായി ഇവിടെ നല്‍കുന്നു.

1. Nahas S/o.Mohammed Ibtrahim Mahin, TC.70/3101, Puthuval Purayidam, Vallakadavu.P.O,

2. Mohammed Ali, S/o/.Abdul Salam, TC 46/203, Kurissumoodu Vila, Vallakadavu,

3. Suhaib S/o Nazarudheen , TC 70/3101, Puthuvel Purayidom, Vallakadavu

4. Anzari, S/o. Mohammed Salam TC 70/1830, Manikkavilakom, Poothura P.O.,

ഇത്തരത്തില്‍ ഇനിയും കേസുകള്‍ ഇവരുടെ പേരിലോ മറ്റു സാമൂഹിക വിരുദ്ധരുടെ പേരിലോ ആവര്‍ത്തിച്ചു രജിസ്റ്റര്‍ ചെയ്താല്‍ Kerala Anti Social Activties (Prevention ) Act 2007 അനുസരിച്ചു ഒരു വര്‍ഷം വരെ ജയിലില്‍ തടവില്‍ ഇടാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കു അധികാരം ഉണ്ട്. അതുകൊണ്ടു കൂടുതല്‍ ജനങ്ങള്‍ ഇത്തരക്കാര്‍ക്കെതിരെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കണം അന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇത്രത്തിലുള്ളവര്‍ കല്യാണം കഴിക്കുകയാണെങ്കിയില്‍ ആ പെണ്‍കുട്ടികള്‍ക്ക് ലൈംഗിക വൈകൃതം ഉള്‍പ്പെടെയുള്ള പീഡനങ്ങള്‍ നേരിടേണ്ടി വരും എന്ന് ഈ പ്രദേശത്തുള്ള ജനങ്ങള്‍ മനസ്സിലാക്കണം. അതിനാല്‍ ഇത്തരക്കാര്‍ക്ക് പെണ്മക്കളെ കല്യാണം കഴിച്ചു കൊടുക്കുന്നതിനു മുന്‍പ് വള്ളക്കടവിലെയും സമീപ പ്രദേശത്തെയും രക്ഷിതാക്കള്‍ രണ്ടുെ വട്ടം ആലോചിക്കേണ്ടതുണ്ട്. വനിതാ സംഘടനകള്‍ ഇത്തരക്കാര്‍ക്കെതിരെ കേരളത്തിലുടനീളം പരസ്യമായി പ്രചാരണം നടത്തിയാല്‍ നിരവധി പെണ്‍കുട്ടികള്‍ രക്ഷപെടും.

”സധൈര്യം മുന്നോട്ട് ‘ എന്ന വനിതാ ശിശു വികസന വകുപ്പിന്റെ പരിപാടിയുടെ ഭാഗമായുള്ള ”പൊതു ഇടം, എന്റേതും’ എന്ന Night walk ഇപ്പോഴും എല്ലാ സ്ഥലങ്ങളിലും ആഴ്ചയില്‍ കുറഞ്ഞത് ഒരു ദിവസം എന്ന രീതിയില്‍ വകുപ്പ് സംഘടിപ്പിച്ചു വരുന്നു. മാര്‍ച്ച്‌ 8 വരെയോ അതിനു ശേഷമോ തുടര്‍ച്ചയായി കേരളത്തിലെ എല്ലാ പ്രധാന സ്ഥലങ്ങളിലുമാണ് സംഘടിപ്പിക്കുന്നത്. ശ്രീലക്ഷ്മിയെ പോലെ ഇത്തരത്തില്‍ കൂടുതല്‍ പേര് ധൈര്യ സമേതം പൊതു സ്ഥലങ്ങള്‍ വീണ്ടെടുക്കാനായി രാത്രിയില്‍ ഇറങ്ങി നടന്നാല്‍ മാത്രമേ ഇത്തരത്തിലുള്ള ഞരമ്ബ് രോഗികളെ പോലീസില്‍ ഏല്‍പ്പിക്കാന്‍ സാധിക്കുകയുള്ളു എന്ന് മനസിലാക്കുക. ഇറങ്ങി നടക്കുമ്ബോള്‍ ഒപ്പം ഒരു വിസില്‍ കരുതാന്‍ മറക്കേണ്ട. ഒക്കുമെങ്കില്‍ പേപ്പര്‍ സ്‌പ്രേയും. സര്‍ക്കാര്‍ നിങ്ങള്‍ക്കൊപ്പമുണ്ട്.

പരാതി നല്‍കിയ ആദ്യ ഘട്ടത്തില്‍ പെണ്‍കുട്ടിയെ പോലീസ് കുറ്റപ്പെടു ത്തിയെങ്കിലും സംഭവം വിവാദമായതോടെ നഹാസ്, മുഹമ്മദലി, സുഹൈബ്, അന്‍സാരി തുടങ്ങിയ നാല് പേരെ പോലീസ് അറസ്റ്റു ചെയ്തു. രാത്രി ബീച്ചില്‍ ഇരിക്കേണ്ട ആവശ്യമുണ്ടായിരുന്നോ, വീട്ടില്‍ നിന്നും അനുമതി വാങ്ങിയാണോ പുറത്തിറങ്ങിയതെന്ന് ചോദിച്ച പോലീസിനുള്ളതാക്കീത് കൂടിയായിരുന്നു ബിജു പ്രഭാകറിന്റെ പോസ്റ്റ്.

NO COMMENTS