ഓണാഘോഷം – ഹെലികോപ്റ്ററിൽ ആകാശയാത്ര

100

തൃശൂർ : ഓണാഘോഷത്തിന്റെ ഭാഗമായി തളിക്കുളം സ്‌നേഹതീരത്തു ഹെലികോപ്റ്ററിൽ ആകാശയാത്ര സംഘടിപ്പിക്കും. സെപ്റ്റംബർ 10 മുതൽ 13 വരെയാണ് ഹെലികോപ്റ്റർ യാത്ര സംഘടിപ്പിക്കുന്നതെന്നു ഗീതാഗോപി എംഎൽഎ അറിയിച്ചു. ജില്ലയിലെ ഓണാഘോഷത്തിന്റെ ഭാഗമായി തെരെഞ്ഞെടുത്ത വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്മിറ്റി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ സ്‌നേഹതീരത്തു ചിപ്‌സാൻ ഏവിയേഷന്റെ നേതൃത്വത്തിലാണ് ഹെലികോപ്റ്റർ യാത്ര സംഘടിപ്പിക്കുന്നത്. നാട്ടിക എസ് എൻ കോളേജ് ഗ്രൗണ്ടിൽ ഒരുക്കുന്ന ഹെലിപാഡിൽ നിന്നും സ്‌നേഹതീരം ബീച്ച്, ഗുരുവായൂർ ക്ഷേത്രം, ചേറ്റുവ അഴിമുഖം, അതിരപ്പിള്ളി വെള്ളച്ചാട്ടം, എന്നീ സ്ഥലങ്ങളിലേക്ക് മൂന്നു പാക്കേജുകളായാണ് യാത്ര ഒരുക്കുന്നത്. ഓരോ പാക്കേജുകൾക്കും വ്യത്യസ്ത നിരക്കിലുള്ള ഫീസ് ഈടാക്കും. സ്‌നേഹതീരത്തു മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഓണാഘോഷത്തിൽ വിവിധ പരിപാടികളും അരങ്ങേറും.

വാർത്താസമ്മേളനത്തിൽ ചിപ്‌സാൻ ഡയറക്ടർ അനിൽ നാരായണൻ, തളിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിത, ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ ഹീലുംമുംബ, സജിന പർവിൻ എന്നിവരും പങ്കെടുത്തു.

NO COMMENTS