സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് വീരമൃത്യു വരിച്ചവരെ അനുസ്മരിച്ച് ജനുവരി 30 ന് മൗനം ആചരിക്കും

7

ഗാന്ധിജിയുടെ 75ാമത് രക്തസാക്ഷിത്വ വാർഷികമായ 30 ന് രാവിലെ 11 മണിക്ക് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് വീരമൃത്യു വരിച്ചവരെ അനുസ്മരിച്ച് രണ്ട് മിനിട്ട് മൗനം ആചരിക്കും. ഇതു സംബന്ധിച്ച് വകുപ്പ് മേധാവികൾ, ജില്ലാ കളക്ടർമാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപന മേധാവികൾ തുടങ്ങിയവർ തങ്ങളുടെ കീഴിലുള്ള ഓഫീസുകളിൽ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് പൊതുഭരണ വകുപ്പ് നിർദ്ദേശ നൽകി.

NO COMMENTS