നഴ്സുമാരുടെ സമരം നേരിടാന്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികളെ നിയോഗിക്കുന്നു

207

കണ്ണൂര്‍ : ജില്ലയില്‍ ഉള്‍പ്പടെ സംസ്ഥാനത്തു തുടരുന്ന നഴ്സിംഗ് സമരം ആശുപത്രി പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാന്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികളെ സ്വകാര്യ ആശുപത്രികളിലേക്ക് അയക്കാന്‍ കണ്ണൂര്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഇന്ന് കണ്ണൂര്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിന്റേതാണ് തീരുമാനം.
നാളെ മുതല്‍ സംസ്ഥാന വ്യാപകമായി നടത്താനിരുന്ന സമരത്തില്‍ നിന്നും യു.എന്‍.എ പിന്മാറിയെങ്കിലും ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ (ഐ.എന്‍.എ) കണ്ണൂര്‍, കാസര്‍കോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ചിരുന്നു.

NO COMMENTS