കെ-റെറയിൽ ത്രൈമാസ പുരോഗതി സമർപ്പിക്കാത്ത 63 പദ്ധതികൾക്ക് നോട്ടീസ്

10

ഈ വർഷം ആദ്യത്തെ ത്രൈമാസ പുരോഗതി (ക്വാർട്ടർലി പ്രോഗ്രസ് റിപ്പോർട്ട്) ഓൺലൈനായി സമർപ്പിക്കാത്ത 63 റിയൽ എസ്റ്റേറ്റ് പദ്ധതികൾക്ക് കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ത്രൈമാസ പുരോഗതി സമർപ്പിക്കാനുള്ള അവസാനതീയതി ഏപ്രിൽ ഏഴ് ആയിരുന്നു. അതിനു ശേഷവും പുരോഗതി സമർപ്പിക്കാത്ത 63 പദ്ധതികളാണ് ഉള്ളത്.

ആകെ 582 പദ്ധതികളാണ് ത്രൈമാസ പുരോഗതി റിപ്പോർട്ട് സമർപ്പിക്കേണ്ടിയിരുന്നത്. അവയിൽ 519 പദ്ധതികളുടെ ത്രൈമാസ പുരോഗതി കെ-റെറ പോർട്ടലിൽ സമർപ്പിച്ചിട്ടുണ്ട്. വീഴ്ച വരുത്തിയിട്ടുള്ള 63 പദ്ധതികൾക്കാണ് കെ-റെറ നോട്ടീസ് അയച്ചിട്ടുള്ളത്.
കെ-റെറ നിയമപ്രകാരം ത്രൈമാസ പുരോഗതി റിപ്പോർട്ട് ഉപഭോക്താക്കൾക്കും പ്രൊമോട്ടർമാർക്കുമിടയിലെ സുതാര്യത ഉറപ്പു വരുത്തുന്ന പ്രധാന ഘടകമാണ്.

കെ-റെറ വെബ്സൈറ്റ് വഴി ത്രൈമാസ പുരോഗതി റിപ്പോർട്ട് ലഭിക്കുക എന്നത് റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ നിന്ന് യൂണിറ്റുകൾ വാങ്ങാനുദ്ദേശിക്കുന്നവരുടെ അവകാശവും കൂടിയാണ്.

NO COMMENTS

LEAVE A REPLY