കാസര്‍ഗോഡ് : 2020- ലെ ദേശീയ ഭിന്നശേഷി അവാര്‍ഡിനുള്ള നോമിനേഷനുകള്‍ ക്ഷണിച്ചു. 14 കാറ്റഗറിയി ലേയ്ക്കാണ് നോമിനേഷനുകള്‍ ക്ഷണിച്ചിട്ടുള്ളത്. അപേക്ഷാഫോറവും വിശദവിവരങ്ങളും സാമൂഹ്യ നീതി വകുപ്പിന്റെ വെബ് സൈറ്റില്‍ www.sjdkerala.gov.in ലഭിക്കും.
നോമിനേഷനുകള്‍ ഈ മാസം 26 ന് വൈകുന്നേരം 5 മണിക്കകം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍,വിദ്യാനഗര്‍ പി ഒ, കാസറഗോഡ് പിന്‍ 671123 എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04994255074.