ദേശീയ വനിത ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ്: ബോക്സിംഗ് റോഡ് ഷോ ഫ്‌ളാഗ് ഓഫ് ചെയ്തു

149

കണ്ണൂർ : മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന നാലാമത് ദേശീയ വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് പ്രചാരണ ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബോക്സിംഗ് റോഡ് ഷോ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ ഫ്‌ളാഗ് ഓഫ് ചെയ്തു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചാമ്പ്യന്‍ഷിപ്പിന് സാമ്പത്തിക സഹായം നല്‍കാ നുള്ള തീരുമാനം ആസൂത്രണ സമിതി യോഗത്തില്‍ കൈകൊണ്ടിട്ടുണ്ടെന്ന് പി പി ദിവ്യ പറഞ്ഞു.

കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നടന്ന പരിപാടിയില്‍ ബോക്‌സിംഗ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് കെ കെ പവിത്രന്‍ അധ്യക്ഷനായി. ബോക്‌സിംഗ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഒ കെ വിനീഷ്, ബോക്‌സിംഗ് കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡണ്ട് എന്‍ ധീരജ് കുമാര്‍, ബോക്‌സിംഗ് താരങ്ങള്‍, സ്‌പോര്‍ട്‌സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബോക്‌സിംഗ് പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി അരങ്ങേറി. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രദര്‍ശമാണ് പരി പാടിയുടെ ഭാഗമായി അവതരിപ്പിച്ചത്. ശേഷം മുനീശ്വരന്‍ കോവില്‍, പഴയ ബസ് സ്റ്റാന്റ് തുടങ്ങിയിടങ്ങളില്‍ അര ങ്ങേറിയ റോഡ് ഷോ ടൗണ്‍ സ്‌ക്വയറില്‍ സമാപിച്ചു. ടോക്ക്യോ ഒളിംമ്പികിസില്‍ പങ്കെടുക്കാനുള്ള താരങ്ങളെ കണ്ടെ ത്തുന്നതിനായി നടക്കുന്ന ബോക്‌സില്‍ ചാമ്പന്‍ഷിപ്പില്‍ അന്തര്‍ ദേശീയ താരങ്ങളായ മേരിക്കോം, മഞ്ജു റാണി, സരിത ദേവി തുടങ്ങിയവര്‍ പങ്കെടുക്കും.

ഡിസംബര്‍ രണ്ടു മുതല്‍ എട്ടു വരെ ചാമ്പ്യന്‍ഷിപ്പ്. ജില്ലയില്‍ ആദ്യമായാണ് ദേശീയ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.

NO COMMENTS