രണ്ടാം വിവാഹം കഴിക്കാന്‍ പെണ്‍മക്കളെ ശ്വാസം മുട്ടിച്ചുകൊന്ന പിതാവ് അറസ്റ്റില്‍

199

ലക്നൗ: രണ്ടാം വിവാഹം കഴിക്കാന്‍ പെണ്‍മക്കളെ ശ്വാസം മുട്ടിച്ചുകൊന്ന പിതാവ് അറസ്റ്റില്‍. നാലുവര്‍ഷം മുമ്ബു ഭാര്യ മരിച്ച കമലേഷ് കുമാറാണ് (39) കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്.വിവാഹത്തിന് കുട്ടികള്‍ തടസ്സമായിത്തീരാതിരിക്കാനാണ് തന്റെ ആദ്യവിവാഹത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത്. ലക്നൗവില്‍നിന്നു 310 കിലോമീറ്റര്‍ അകലെ ഭിതി മേഖലയിലാണു സംഭവം.സ്നേഹ (ഏഴ്), അഞ്ജലി (അഞ്ച്) എന്നീ കുഞ്ഞുങ്ങളെയാണ് പിതാവ് യാതൊരു ദാക്ഷിണ്യവുമില്ലാതെ കൊന്നത്. രണ്ടാം വിവാഹത്തിനുവേണ്ടി ഇയാള്‍ ബോധപൂര്‍വം കുട്ടികളെ ഒഴിവാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

NO COMMENTS

LEAVE A REPLY