മലപ്പുറത്ത് അമ്മ നവജാത ശിശുവിനെ കഴുത്തറുത്ത്‌ കൊന്നു

163

മലപ്പുറം : മലപ്പുറം ചേരൂരില്‍ അമ്മ നവജാത ശിശുവിനെ കഴുത്തറുത്ത്‌ കൊന്നു. സംഭവത്തില്‍ ചേരൂര്‍ സ്വദേശി നബീലയേയും സഹോദരന്‍ ശിഹാബിനേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവുമായി ഏതാനും വര്‍ഷമായി അകന്നു കഴിയുന്ന നബീലയ്ക്ക് അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയെയാണ് കഴുത്തറുത്ത് കൊന്നത്. അവിഹിതബന്ധത്തിലുണ്ടായ കുഞ്ഞ് വീടിന് അപമാനമാണെന്ന സഹോദരന്റെ തുടര്‍ച്ചയായ കുറ്റപ്പെടുത്തലിനെ തുടര്‍ന്നാണ് നബീല കുഞ്ഞിനെ കൊലപ്പെടുത്തിയത്. കസ്റ്റഡിയിലെടുത്തതോടെ ശാരീരിക അസ്വസ്ഥതകള്‍ നേരിട്ട നബീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS