സുപ്രിം കോടതി ഇന്ന് മുല്ലപ്പെരി യാര്‍ കേസ് പരിഗണിക്കും.

7

മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രിം കോടതി പരിഗണി ക്കും. റൂള്‍ കര്‍വുമായും വിദഗ്ധ സമതിയുമായും ബന്ധപ്പെട്ട് കേരളം ഉന്നയിച്ച കാര്യങ്ങളില്‍ കോടതി വിശദമായി വാദം കേള്‍ക്കും.

വിദഗ്ധ സമിതി ശുപാര്‍ശ ചെയ്ത റൂള്‍ കര്‍വ് കേരളത്തിന് സുരക്ഷാഭീതി ഉണ്ടാക്കുന്നതാണെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ജലനിരപ്പ് 142 അടി വരെ ഉയര്‍ത്താമെന്ന റൂള്‍ കര്‍വ് പുനഃപരിശോധി ക്കണമെന്നും, റൂള്‍ കര്‍വ് തമിഴ്‌നാടിന്റെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഉള്ളത് ആണെന്നുമാണ് സര്‍ക്കാര്‍ വാദം.റൂള്‍ കര്‍വ് സംബന്ധിച്ച്‌ കേരളം വിശദമായ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.

NO COMMENTS