വൈപ്പിനിൽ ബോട്ട് മുങ്ങി മൂന്ന് മത്സ്യതൊഴിലാളികളെ കാണാതായി

159

ആലപ്പുഴ : എറണാകുളം വൈപ്പിനിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി മൂന്ന് മത്സ്യതൊഴിലാളികളെ കാണാതായി. ബോട്ടിലുണ്ടായിരുന്ന നാല് മത്സ്യതൊഴിലാളികളെ നാവികസേന രക്ഷപ്പെടുത്തി. ആലപ്പുഴയിൽ നിന്നും 12 നോട്ടിക്കൽ മൈൽ അകലെ ആഴക്കടലിലാണ് ബോട്ട് മുടങ്ങിയത്. കനത്ത തിരയിലും കാറ്റിലും അകപ്പെട്ടാണ് ബോട്ട് മറിഞ്ഞത്.

അപകടത്തെ തുടർന്ന് നാല് പേർ തടിയിൽ പിടിച്ചു കിടന്നു. നാവികസേനയുടെ ഇടപെടൽ കാരണമാണ് ഇവരെ രക്ഷിക്കാൻ കഴിഞ്ഞത്. രക്ഷപെട്ട നാല് പേരെയും ഹെലികോപ്റ്ററിൽ കരയിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകി.

NO COMMENTS