മിസ് കേരള 2019 – ആൻസി ബഷീറിന്

215

തിരുവനന്തപുരം : കേരളത്തിൻ്റെ അഴകിൻറെയും അറിവിന്റെയും മിസ് കേരള ടൈറ്റിൽ കിരീടം അണിഞ്ഞ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിനി ആൻസി ബഷീർ തെരഞ്ഞെടുക്കപ്പെട്ടു. സ്വയംവര സിൽക്‌സും ഇമ്പ്രെ സാരിയോ ഇവന്റ് മാർക്കറ്റിങ് കമ്പനിയും അർബൻ അഫേർസും ചേർന്ന് അവതരിപ്പിച്ച കേരളത്തിന്റെ റാണിയെ കണ്ടെത്തുന്ന മിസ് കേരള 2019 മത്സരത്തിൽ കേരളത്തിനകത്തും പുറത്തുനിന്നുമായി 22 ഓളം പേരാണ് കഴിഞ്ഞ ദിവസം കൊച്ചി ലെ മെറിഡിയനില്‍ മാറ്റുരച്ചത്.കഴിഞ്ഞ വർഷം സുന്ദരിപട്ടം കെട്ടിയ പ്രതിഭ സായിയും നടൻ ഷൈൻ നിഗവും ചേർന്നാണ് ആൻസിയയെ സുന്ദരിപട്ടമണിയിച്ചത്. ഫസ്റ്റ് റണ്ണറപ്പായി അഞ്ജന ഷാജനും സെക്കന്റ് റണ്ണറപ്പായി അഞ്ജന വേണുവിനെയും തെരെഞ്ഞെടുത്തു . മത്സരം ഇരുപതാമത്തെ വർഷം എത്തിയപ്പോൾ വ്യത്യസ്തത കൊണ്ട് വന്നത് സമൂഹ മാധ്യമങ്ങളുമായി സംയോജിച്ചാണ് .

ഗ്രാൻഡ് ഫിനാലെയിൽ മത്സരാർത്ഥികൾക്ക് മൂന്ന് റൗണ്ടുകളായിരുന്നു . മൂന്ന് റൗണ്ടുകളിലും വ്യത്യസ്ത
ഔട്ട്ഫിറ്റുകളിലാണ് മത്സരാർത്ഥികൾ എത്തിയത്. ഗ്രാൻഡ് ഫിനാലെയിൽ മത്സരാർത്ഥികൾക്ക് മൂന്ന് റൗണ്ടുകളായിരുന്നു. മൂന്ന് റൗണ്ടുകളിലും വ്യത്യസ്ത ഔട്ട്ഫിറ്റു കളിലാണ് മത്സരാർത്ഥികൾ എത്തിയത്. ആദ്യ റൗണ്ടായ സെൽഫ്‌ ഇൻട്രൊഡ ക്ഷനിൽ ഔട്ട് ഫിറ്റ് പാർട്ണറായ അഹം ബൊട്ടീക് ഡിസൈൻ ചെയ്ത കണ്ടംപറ്റി ഔട്ട് ഫിറ്റുകളാണ് മത്സരാർത്ഥികൾ ധരിച്ചത് .

രണ്ടാമത്തെ റൗണ്ടിൽ വിധികർത്താക്കൾ ചോദിച്ച ചോദ്യങ്ങൾക്ക് മത്സരാർത്ഥികൾ ഉത്തരം പറഞ്ഞു . ഈ റൗണ്ടിൽ മത്സരാർത്ഥികൾ ലാ ഫെല്ല ഡിസൈനർ ബൊട്ടീക് ഡിസൈൻ ചെയ്ത ഗൗണാണ് ധരിച്ചത്.മൂന്നാമത്തെ റൗണ്ട് ഒരു മിനിട്ടിള്ള ചോദ്യോത്തരവേളയായിരുന്നു .ഇതില്‍ ഔട്ട് ഫിറ്റ് പാർട്ണറായ ബ്ലാക്ക് ആൻഡ് പ്രിന്റ് ഡിസൈൻ ചെയ്ത സാരിയാണ് ഈ റൗണ്ടിൽ മത്സരാർത്ഥികൾ ധരിച്ചത്.ആറ് ദിവസം നീണ്ടു നിന്ന ഗ്രൂമിം ഗ് സെഷനുകൾ പ്രധാനമായും നൂതൻ മനോഹറി ൻറെയും പ്രിയങ്ക ഷായുടെയും നേതൃത്വത്തിലാണ് നടന്നത് . പ്രിയങ്ക ഷാ റാമ്പിലെ ഫാഷൻ കൊറിയോ ഗ്രാഫികൂടിയാണ്

കേരള സ്റ്റേറ്റ് ഇൻലൻഡ് ആൻഡ് നാവിഗേഷൻ കോർപറേഷന്റെ മാനേജിങ് ഡയറക്ടർ പ്രശാന്ത് നായർ, സ്റ്റലിയൻ ഗ്രൂപ്പിന്റെ ചെയർമാനും ഡയറക്ടറുമായ രാജീവ് നായർ, നേവൽ വൈവ്സ് വെൽഫെയർ അസോസിയേഷൻ സതേൺ റീജിയണിന്റെ പ്രസിഡന്റ് സപാന ചവ്‌ള ,കഥകളി പ്രൊഫഷണൽ ആർട്ടിസ്റ്റായ ഹരി പ്രിയ നമ്പൂതിരി ഫിലിം മേക്കറും കോസ്റ്റിയൂം ഡിസൈനറുമായ റോഷിണി ദിനകർ, കരിക്ക് എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന്റെ ഫൗണ്ടറും ക്രിയേറ്റിവ് ഹെഡുമായ നിഖില്‍ പ്രസാദ് , ടൈറ്റന്റെ ചീഫ് ഡിസൈൺ ഓഫീസ്ർ രേവതി കാന്ത് , നടിയും നർത്തകിയുമായ പാരീസ് ലക്ഷ്മി എന്നിവരാണ് മത്സരത്തിൻ്റെ വിധികർത്താക്കളായി എത്തിയത്.

റേഡിയോ പാർട്ണറായി റെഡ് എഫ് എമ്മും , ലൈഫ് സ്റ്റൈൽ പാർട്ണറായി ഫോർവേഡ് ലൈഫും വെന്യൂ പാർട്ണറായി ലെ മെറിഡിയൻ ഹോട്ടലും ബ്യൂട്ടി പാർട്ണറായി ഡാസലർ എറ്റേണയും ടാലന്റ് പാർട്ണറായി ബിഗ് ഷോർട് ബ്രദേഴ്സും ഹെയർ സ്റ്റൈൽ പാർട്ണറായി ബി എസ് വൈ (നോനി ബ്ലാക്ക് കളർ ഹെയർ മാജിക്കും)ഡിസൈൺ തിങ്കിങ്‌ പാർട്ണറായി കൊച്ചി ഡിസൈൻ വീക്കും കംഫർട് പാർട്ണറായി അലൻ സ്കോട്ടും ഔട്ട് ഫിറ്റ് പാർട്ണറുമാരായി അഹം ഡിസൈൻ ബൊട്ടീക്കും ബ്ലാക്സ് ആൻഡ് പ്രിന്റസും ഗിഫ്റ്റിങ്പാർണേഴ്‌സായി വിസ്മയും കിയോറ അമോസും ജ്വല്ലറി പാർണേഴ്‌സായി കുഷാൽ ജ്വല്ലറിയും മിസ് കേരളയോടൊപ്പം ചേർന്നു..

മിസ് കേരള ടൈറ്റിലിന് പുറമെ മറ്റ് പത്ത് സബ് ടൈറ്റിലുകൾക്കുമുള്ള മത്സരങ്ങള്‍ നടന്നിരുന്നു.മിസ് ടാലൻഡഡ്‌- മാളവിക ഹരീന്ദ്ര നാഥൻ, മിസ് കൺജീനിയാലിറ്റി – ആൻസി കബീർ, മിസ് ബ്യൂട്ടിഫുൾ സ്‌മൈൽ അഞ്ജന ഷാജൻ, മിസ് ബ്യൂട്ടിഫുൾ സ്കിൻ ചിത്തിര ഷാജി, മിസ് ബ്യൂട്ടിഫുൾ ഹെയർ നവ്യ ഡേവി. മിസ് സോഷ്യൽ മീഡിയ സ്റ്റാർ -ചിത്തിര ഷാജി, മിസ് ബ്യൂട്ടിഫുൾ ഐസ് – അഗ്രത സുജിത് , മിസ് ഫോട്ടോജെനിക്ക് അഞ്ജന ഷാജൻ. മിസ് വോയിസ് – അഞ്ജലി ബി, മിസ് ഫിറ്റ്നസ് – ഗ്രീഷ്മ സി എസ്

മിസ് കേരള ടിക് ടോക്ക് സ്റ്റാറായി തെരെഞ്ഞെടുത്തത് 5 ലക്ഷത്തിലധികം ആരാധകരുള്ള കേരളത്തിലെ ലേഡി ബീറ്റ് ബോക്സർ ആർദ്ര സാജനെയാണ്

NO COMMENTS