പാക്കിസ്ഥാന്‍ യുദ്ധത്തിനെതിരാണ്, ഇന്ത്യയുമായി ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളത് : നവാസ് ഷെരീഫ്

154

ഇസ്‍ലാമാബാദ് • സമാധാന ചര്‍ച്ചകള്‍ തുടരാന്‍ ഇന്ത്യ അനുവദിക്കുന്നില്ലെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇന്ത്യയുമായി ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ ഇന്ത്യ ഒരിക്കലും ഇതു പ്രാവര്‍ത്തികമാക്കാന്‍ അനുവദിച്ചിട്ടില്ല. പാക്കിസ്ഥാന്റെ ഓരോ ശ്രമങ്ങളെയും ഇന്ത്യ വിഫലമാക്കുകയാണ്. യുദ്ധത്തിനെതിരാണ് പാക്കിസ്ഥാന്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നമെന്നും ഷരീഫ് പറഞ്ഞു. പാക്ക് പാര്‍ലമെന്റിലായിരുന്നു ഷരീഫിന്റെ പ്രസ്താവന.യാതൊരുവിധ അന്വേഷണവുമില്ലാതെയാണ് ഉറി ആക്രമണത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നത്.