വോട്ടെണ്ണലില്‍ കൃത്രിമം – സുപ്രിംകോടതിയെ സമീപിക്കുമെന്ന് മമതാ ബാനര്‍ജി

56

പശ്ചിമ ബംഗാളില്‍ ബിജെപിക്കെതിരെ അട്ടിമറി വിജയം നേടിയെങ്കിലും നന്ദിഗ്രാമിലെ പരാജയത്തിന് പിന്നാലെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് മമതാ ബാനര്‍ജി. ‘വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ നന്ദിഗ്രാം മമത പിടിച്ചെടുക്കുമെന്ന സൂചനകള്‍ ഉണ്ടായെങ്കിലും അവസാന നിമിഷം വിജയം കൈവിട്ടു. അതെ സമയം നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നോട് പ്രതികാര ബുദ്ധിയോടെയാണ് പെരുമാറിയതെന്ന് മമത പറഞ്ഞിരുന്നു. റീ കൗണ്ടിംഗ് വേണമെന്ന് ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്രസേനയ്ക്ക് എതിരെ മമത നടത്തിയ പരാമര്‍ശത്തില്‍ തെര . കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു. പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച്‌ പ്രചാരണത്തിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള നടപടിയും കമ്മീഷന്‍ സ്വീകരിച്ചിരുന്നു .

നിലവില്‍ 212 സീറ്റുകളിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്. 78 സീറ്റില്‍ ബിജെപിയും ഒരു സീറ്റില്‍ ഇടത് മുന്നണിയും വിജയിച്ചു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 1200 വോട്ടിനാണ് സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയിച്ചത്.

NO COMMENTS