കോട്ടയത്ത് മീനച്ചിലാര്‍ കരകവിഞ്ഞൊഴുകുന്നു

155

കോട്ടയം : സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ കോട്ടയത്ത് മീനച്ചിലാര്‍ കരകവിഞ്ഞൊഴുകുന്നു. നഗരത്തിലടക്കം താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. നാഗമ്പടം, ഇറഞ്ഞാല്‍, നട്ടാശ്ശേരി, കാരപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ ഭാഗത്തുള്ളവര്‍ പ്രളയക്കെടുതികള്‍ അതിജീവിച്ച് തിരികെ വീടുകളില്‍ എത്തിയത്.

NO COMMENTS