തിരുവനന്തപുരം: അമിത് ഷായുടെ വയനാട് പരാമര്‍ശത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്ത്. എല്ലാം വര്‍ഗീയമായ രീതിയില്‍ കാണുന്നത് ആര്‍എസ്എസിന്റെ രീതിയാണെന്ന് കോടിയേരി ബാലകൃഷ്ണന് കുറ്റപ്പെടുത്തി.
ആര്‍എസ്എസിന്റെ പ്രചാരണം തടയാന്‍ യുഡിഎഫിന് കഴിയുന്നില്ലെന്നും പാക്കിസ്ഥാന്റെ പതാകയല്ല വയനാട്ടില്‍ ഉപയോഗിച്ചതെന്നും മുസ്ലിംലീഗിന്റെ നേതാക്കള്‍ പ്രതികരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെ വയനാട്ടില്‍ മത്സരിപ്പിക്കുന്പോള് ആര്‍എസ്എസ് വര്‍ഗീയ പ്രചാരണം നടത്തുമെന്ന് കോണ്‍ഗ്രസ് ശ്രദ്ധിക്കണമായിരുന്നുവെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
സഖ്യകക്ഷികള്‍ക്കു വേണ്ടി രാഹുല്‍ ബാബ കേരളത്തിലേക്കു പോയി. എഴുന്നള്ളിപ്പു കാണുമ്പോൾ ഇത് ഇന്ത്യയിലാണോ പാക്കിസ്ഥാനിലാണോ എന്നു തിരിച്ചറിയാന്‍ കഴിയുന്നില്ല. എന്തിനാണ് അങ്ങനെ ഒരു സീറ്റിലേക്ക് അദ്ദേഹം പോയതെന്ന് മനസിലാക്കാന്‍ കഴിയുന്നില്ലെന്നുമായിരുന്നു അമിത് ഷാ പ്രതികരണം.