കേരളാ കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ മൃതദേഹം സംസ്‌കരിച്ചു.

118

പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ഏറെ പ്രിയപ്പെട്ട മാണിസാറിനെ അവസാനമായി ഒരുനോക്ക് കാണാന്‍ വന്‍ ജനാവലിയാണ് എത്തിയത്. കര്‍ദിനാള്‍ ബസേലിയോസ് ക്ലിമീസ് ബാവയുടെ കാര്‍മികത്വത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍.

കേരള പോലീസ് ആചാരവെടി മുഴക്കി. ഭാര്യ കുട്ടിയമ്മ ഉള്‍പ്പടെുള്ളവര്‍ അവസാന ചുംബനം നല്‍കി. മൃതദേഹത്തില്‍ പാര്‍ട്ടി നേതാക്കന്മാര്‍ ചേര്‍ന്ന് പാര്‍ട്ടി പതാക പുതപ്പിച്ചു. മുദ്രാവാക്യം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ മൃതദേഹം കല്ലറയില്‍ വെക്കുകയായിരുന്നു.

ചൊവ്വാഴ്ച്ച വൈകീട്ട് 4.57നായിരുന്നു കെഎം മാണിയുടെ അന്ത്യം. . 86 വയസ്സായിരുന്നു. രാവിലെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായിരുന്നുവെങ്കിലും ഉച്ച കഴിഞ്ഞ് വീണ്ടും വഷളാവുകയായിരുന്നു. ചൊവ്വാഴ്ച്ച പാര്‍ട്ടി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം ആശുപത്രി മോര്‍ച്ചറിയിലേക്ക് തന്നെ മൃതദേഹം മാറ്റിയിരുന്നു. ബുധനാഴ്ച്ച രാവിലെ 10 മണിക്ക് മോര്‍ച്ചറിയില്‍ നിന്നും പാലായിലേക്ക് മൃതദേഹം കൊണ്ടുപോകുകയായിരുന്നു.

NO COMMENTS