“ഖലീഫ ” സിനിമയുടെ ഓഡിയോ പ്രകാശനം ഇന്ന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം സൗത്ത് പാർക്കിൽ

754

തിരുവനന്തപുരം : ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ബേനസീർ നിർമ്മിച്ച് മുബീഹക്ക് സംവിധാനം നിർവ്വഹിച്ച “ഖലീഫ ” എന്ന സിനിമയുടെ ഓഡിയോ പ്രകാശനം ഡിസംബർ 18 ന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം സൗത്ത് പാർക്കിൽ ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കർ ശ്രീ.പി.ശ്രീരാമകൃഷണൻ നിർവ്വഹിക്കുന്നു. ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി എ. കെ. ബാലൻ,
ഡെപ്യൂട്ടി സ്പീക്കർ പി.ശശി, അഡ്വക്കറ്റ് ഷക്കീർ, കെ.മുരളിധരൻ, എം.കെ.മുനീർ, നടൻ മധു, അടൂർ ഗോപാലകൃഷ്ണൻ, ഷാജി കൈലാസ്, എം.രജ്ഞിത്ത്, മണിയൻ പിള്ള രാജു.റഫീക്ക് അഹമ്മദ്, ആലംങ്കോട് ലീലാകൃഷ്ണൻ, വി.മുരളീധരൻ, നിസാർ.സുരേഷ് കുമാർ. എ.ആർ. രാജൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്നു. പ്രസ്തുത ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു.

NO COMMENTS