ഗള്‍ഫില്‍ വാഹനാപകടം : മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

189

കുവൈത്ത് സിറ്റി: രാത്രി ഷിഫ്റ്റിലെ ജോലി കഴിഞ്ഞ് മടങ്ങുമ്ബോഴുണ്ടായ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ചെങ്ങന്നൂര്‍ കോട്ട, കാരക്കാട് ദാനംപടിക്കല്‍ സിബി (42) ആണ് മരിച്ച മലയാളി. ആന്ധ്രപ്രദേശ് സ്വദേശി ചന്ദ്ര (45) ആണ് മരിച്ച മറ്റൊരാള്‍. റൗദത്താന്‍ കമ്ബനിയിലെ ജീവനക്കാരാണ് ഏഴുപേരും. ഇവര്‍ സഞ്ചരിച്ച വാഹനത്തിന് പുറകില്‍ കുവൈത്ത് പൗരന്‍ ഓടിച്ച റേഞ്ച്റോവര്‍ വാഹനം ഇടിക്കുകയായിരുന്നു. അഹ്മദിയില്‍ റോഡ് നമ്ബര്‍ 40ലായിരുന്നു അപകടം. പരിക്കേറ്റ അഞ്ചുപേരും അദാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സിബി കഴിഞ്ഞ 11 വര്‍ഷമായി റൗദത്താന്‍ കമ്ബനിയില്‍തന്നെയാണ് ജോലി ചെയ്യുന്നത്. ഭാര്യയും ഏഴ്, 12 വയസ്സുള്ള രണ്ടു മക്കളുമുണ്ട്. ഇവര്‍ നാട്ടിലാണ്.

NO COMMENTS

LEAVE A REPLY