ജോസ് കെ മാണി നയിക്കുന്ന കേരളാ യാത്ര ഇന്ന് സമാപിക്കും ; പി ജെ ജോസഫ് പങ്കെടുക്കില്ല

146

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി നയിക്കുന്ന കേരളാ യാത്ര ഇന്ന് തലസ്ഥാനത്ത് സമാപിക്കും. വൈകീട്ട് നടക്കുന്ന റാലിയോടെയാണ് സമാപനം. കെ എം മാണി, രമേശ് ചെന്നത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ പക്ഷെ പി ജെ ജോസഫ് പങ്കെടുക്കില്ല. ലോക കേരളാ സഭയില്‍ പങ്കെടുക്കാന്‍ ദുബായില്‍ പോവുന്നതിനാലെന്നാണ് വിശദീകരണം. അതേ സമയം പിജെ ജോസഫ് വിഭാഗത്തിലെ മറ്റു നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.

എം പി നയിക്കുന്ന കേരള യാത്രയ്ക്ക് പാര്‍ട്ടിയുടെ തട്ടകമായ ഇടുക്കി ജില്ലയില്‍ കിട്ടിയത് തണുപ്പന്‍ സ്വീകരണങ്ങളായിരുന്നു. പിജെ ജോസഫിന്‍റെ തട്ടകമായ തൊടുപുഴയില്‍ യാത്രയ്ക്ക് കിട്ടിയ സ്വീകരണം പാര്‍ട്ടിയിലെ ഗ്രൂപ്പ് ഭിന്നതകള്‍ ഭാഗികമായി പ്രകടമാക്കുന്നതായിരുന്നു. ജനപങ്കാളിത്തം കുറഞ്ഞ സ്വീകരണ പരിപാടിയില്‍ പി.ജെ.ജോസഫ് എത്തിയതാവട്ടെ ഒന്നര മണിക്കൂര്‍ വൈകിയും.

NO COMMENTS