ജനാധിപത്യ സംവിധാനങ്ങള്‍ക്ക് എതിരായ നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കാനം രാജേന്ദ്രന്‍

296

കോട്ടയം: ഭരണഘടയ്ക്കും ജനാധിപത്യ സംവിധാനങ്ങള്‍ക്കും എതിരായ നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ ഭരണഘടന സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന അധികാരങ്ങള്‍ കേന്ദ്രം കയ്യേറാന്‍ ശ്രമിക്കുകയാണ്. നികുതി നിശ്ചയിക്കാനുള്ള അധികാരത്തെ കവര്‍ന്നെടുക്കുന്നു. സവര്‍ണ്ണ ഹിന്ദുവിന്റെ താല്‍പര്യമാണ് ആര്‍എസ്‌എസും സംഘപരിവാറും സംരക്ഷിക്കുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ഭരണ ഘടന സ്ഥാപനങ്ങള്‍ ചൊല്‍പ്പടിക്ക് നിര്‍ത്താനുള്ള നീക്കത്തിലുള്ള പ്രതിഷേധമാണ് സുപ്രിംകോടതിയില്‍ അടുത്തിടെ നടന്നതെന്നും കാനം കൂട്ടിച്ചേര്‍ത്തു.

NO COMMENTS