നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

513

തിരുവനന്തപുരം : സംസ്ഥാനത്ത് പൊതുവിപണിയിൽ ഉണ്ടാകുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ക്രമാതീതമായി നിയന്ത്രിക്കുമെന്ന് സഹകരണ ദേവസ്വം- ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ റംസാൻ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ് സ്വാഗതം ആശംസിച്ച ചടങ്ങിൽ വി എസ് ശിവകുമാർ എം എൽ എ അധ്യക്ഷനായി. മറ്റു പല സംസ്ഥാനങ്ങളിൽ നിന്നായി കേരളത്തിലേക്ക് സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നു.

ചരക്കു കൂലി, പെട്രോൾ -ഡീസൽ വിലവർധനവും സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുന്നു. ഇതിന് സർക്കാർ മുൻകൈയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. റംസാൻ വിപണിയുടെ ആദ്യ വില്പനയും മന്ത്രി നിർവ്വഹിച്ചു. ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം വളരെ പരമപുണ്യമായ ഒന്നാണ് റംസാൻ. പൊതുവിപണിയേക്കാൾ 50% വിലക്കുറവിലാണ് സാധനങ്ങൾ വിതരണം ചെയ്യുന്നത് സാധാരണജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങളിൽ നമ്മുടെ സർക്കാർ വേണ്ടവിധത്തിൽ ശ്രദ്ധ ചെലുത്തുന്നു.2000 കോടി ജനങ്ങൾക്ക് കുറഞ്ഞവിലയിൽ സാധനങ്ങൾ കൈമാറി കഴിഞ്ഞു.

സർക്കാരിൻറെ പല വകുപ്പുകളുമായി ചേർന്ന് നീതി സ്കീം നടപ്പിലാക്കി. റംസാൻ, ഓണം, ബക്രീദ്, ക്രിസ്മസ് തുടങ്ങിയ പ്രധാന ആഘോഷങ്ങളിൽ എല്ലാം പ്രത്യേക വിപണികൾ മാർക്കറ്റുകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു. ശരിയായ ദിശയിൽ മൂന്നാം വർഷത്തിലേക്ക് കടക്കുന്ന സർക്കാർ നൂതനമായ പല പദ്ധതികളും നടപ്പിലാക്കിവരുന്നു. ചടങ്ങിൽ സംബന്ധിച്ചവർക്കെല്ലാം മന്ത്രി റംസാൻ ആശംസകളും നേർന്നു.

NO COMMENTS