ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്സിന്‍റെ നിലപാട് നിര്‍ണായകമെന്ന് ജോസ് കെ മാണി

267

കോട്ടയം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്സിന്‍റെ നിലപാട് നിര്‍ണായകമെന്ന് ജോസ് കെ മാണി. നിലപാട് പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്നണി പ്രവേശനം സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ജോസ് കെ മാണി അറിയിച്ചു. മൂന്നാഴ്ചക്കകം സംഘടന തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. ഇതിനു ശേഷം മുന്നണി പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും. ഇരു മുന്നണികളില്‍ നിന്നും ക്ഷണം ലഭിക്കുന്നുണ്ടെന്നും ജോസ്.കെ.മാണി കൂട്ടിച്ചേര്‍ത്തു.

NO COMMENTS