സജീവ് കൃഷ്ണൻ രചിച്ച – ആത്മോപദേശ ശതകം ഗുരുസാഗരത്തിലൂടെ – പുസ്തക പ്രകാശനം 4 ന്

614

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശ ശതകത്തിന് സജീവ് കൃഷ്ണൻ രചിച്ച ഗുരുസാഗരം വ്യാഖ്യാനം പുസ്തക രൂപത്തിലാക്കുന്നു. ഏപ്രിൽ 4 ന് വൈകിട്ട് 4ന് പ്രസ് ക്ളബിലെ ടി.എൻ.ജി ഹാളിൽ നടക്കുന്ന ചടങ്ങിൽ സ്വാമി മുക്താനന്ദ യതി പുസ്തകം പ്രകാശനം ചെയ്യും.പ്രമുഖ സഞ്ചാര സാഹിത്യകാരനും ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യനുമായ ഷൗക്കത്ത് ആദ്യ കോപ്പി ഏറ്റുവാങ്ങും. പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ടി.കെ. സുകുമാരൻ സംസാരിക്കും. എം.ആർ. പ്രദീപ് കുമാർ സ്വാഗതവും സജീവ് കൃഷ്ണൻ നന്ദിയും പറയും.

NO COMMENTS