വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കി

222

തിരുവനന്തപുരം: വിജിലന്‍സില്‍ സത്യസന്ധരും സാങ്കേതിക വിദഗ്ധരുമായ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ആഭ്യന്തരവകുപ്പ് സെക്രട്ടറി നളിനി നെറ്റോക്ക് കത്ത് നല്‍കി. വിജിലന്‍സിനെ കൂടുതല്‍ ജനകീയമാക്കാനും ജനപങ്കാളിത്തത്തോടെ അഴിമതി തടയാനും ഇതിലൂടെ ഒരുപരിധിവരെ സാധിക്കുമെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍കാലങ്ങളില്‍ വിജിലന്‍സില്‍ അഴിമതിക്കാരും ആരോപണവിധേയരായവരും ഉണ്ടായിരുന്നു.ഇവരെ മാറ്റി സത്യസന്ധമായി പ്രവര്‍ത്തിക്കുന്നവരെ നിലനിര്‍ത്തണം. യുവ പൊലീസ് ഓഫിസര്‍മാരെ വിജിലന്‍സില്‍ ഉള്‍പ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

NO COMMENTS

LEAVE A REPLY