തമിഴ്നാട്ടിൽ അതിരാവിലെതന്നെ ‘ നടന്‍ രജനികാന്ത് ‘ വോട്ട് ചെയ്യാന്‍ പോളിങ് ബൂത്തിലെത്തി

243

ചെന്നൈ : ലോക്സഭയിലേക്ക് രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുകയാണ് . 13 സംസ്ഥാനങ്ങളിലായി 95 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. തെക്കന്‍ സംസ്ഥാനങ്ങളായ കര്‍ണാടകത്തിലും തമിഴ്‌നാട്ടിലുമാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

അതിരാവിലെതന്നെ നടന്‍ രജനികാന്തും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും മുന്‍ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവും മകന്‍ കാര്‍ത്തി ചിദംബരവും വോട്ട് ചെയ്യാന്‍ പോളിങ് ബൂത്തിലെത്തി. ചെന്നൈ സ്റ്റെല്ലാ മേരീസ് കോളേജിലെ പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. കാര്‍ത്തി ചിദംബരം ശിവഗംഗയില്‍ വോട്ട് ചെയ്തു.

NO COMMENTS