ഐസിസി റാങ്കിംഗ്; ഇന്ത്യ ഒന്നാം സ്ഥാനത്ത്

193

ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരന്പര നേട്ടത്തോടെ ഒന്നാം റാങ്ക് ഉറപ്പിച്ച ഇന്ത്യന്‍ ടീമിന് ഐസിസി ടെസ്റ്റ് ചാന്പ്യന്‍ഷിപ്പ് ദണ്ഡ് സമ്മാനിച്ചു. മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കറാണ് ദണ്ഡ് കൈമാറിയത്. മഹേന്ദ്രസിംഗ് ധോണിക്കുശേഷം ചാന്പ്യന്‍ഷിപ്പ് ദണ്ഡ് ഏറ്റുവാങ്ങുന്ന രണ്ടാമത്തെ ഇന്ത്യന്‍ നായകനാണ് വിരാട് കോഹ്ലി.
പാക്കിസ്താനെ മറികടന്നാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. ഏഴു പോയിന്‍റ വ്യത്യാസത്തിലാണ് പാക്കിസ്താനെ ഇന്ത്യ മറികടന്നത്. ഒന്നാം റാങ്കിലുള്ള ടീമിന് 10 ലക്ഷം ഡോളറും രണ്ടാം സ്ഥാനത്തുള്ള ടീമിന് അഞ്ചു ലക്ഷം ഡോളറുമാണ് സമ്മാനമായി ലഭിക്കുക. ഓസ്ട്രേലിയയാണ് മുന്നാം സ്ഥാനത്ത്.കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ടെസ്റ്റ് വിജയത്തോടെ ഇന്ത്യ ഒന്നാം റാങ്ക് ഉറപ്പിച്ചിരുന്നെങ്കിലും പരന്പര അവസാനിച്ചശേഷമാണ് ഐസിസി റാങ്കിംഗ് ഔദ്യോഗികമായി പുറത്തുവരുന്നത്.

NO COMMENTS

LEAVE A REPLY